പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നഷ്ടമായ പണം തിരികെ ലഭിച്ചു..

നഷ്ടമായ പണം തിരികെ ലഭിച്ചു..
പന്തീരാങ്കാവ്
28 നവംബർ 2022

വീണു കിട്ടിയ പണം പൊലീസിനെ ഏൽപിച്ച് യുവാവ്. പന്തീരാങ്കാവ് അക്ഷയ മോട്ടോർസ് ജീവനക്കാരൻ കൊമ്മേരി സ്വദേശി കെ.ദിനിലാണ് വീണ് കിട്ടിയ പണം പൊലീസിനെ ഏൽപ്പിച്ച് മാതൃകയായത്. 
അതിഥി തൊഴിലാളിയുടെ നഷ്ടപ്പെട്ട പണമാണ് യുവാവിന്റെ സത്യസന്ധത കൊണ്ട് തിരികെ ലഭിച്ചത്.  
തിങ്കളാഴ്ച രാവിലെ പന്തീരാങ്കാവിലെ കട തുറക്കുന്നതിനിടെയാണ് സമീപത്ത് കിടന്ന കവറ് ദിനിലിന്റെ ശ്രദ്ധയിൽ പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് പണവും രേഖകളുമുള്ള പേഴ്സ് കിട്ടിയത്. അകത്തുള്ള നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉടമയെ കിട്ടിയില്ല. തുടർന്ന് പേഴ്സ് പന്തീരാങ്കാവ് പൊലീസിന് കൈമാറുകയായിരുന്നു. 

പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ ഷഹീർ പെരുമണ്ണ ഏറെ ശ്രമിച്ചാണ് പേഴ്സ് ഉടമ ഒറീസ സ്വദേശിയായ ബുല്ലു ഗൗഡയെ ബന്ധപ്പെട്ടത്. തുടർന്ന് പേഴ്സും പണവും രേഖകളും ഇയാളുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടിലേക്ക് അയക്കാനായി സ്വരൂപിച്ച തുകയാണ് പേഴ്സിൽ സൂക്ഷിച്ചതെന്ന്  ബുല്ലു പറഞ്ഞു. 
സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസ്  പേഴ്സ്  ബുല്ലുവിന് കൈമാറി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now