പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൂച്ചക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി..

 പൂച്ചക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി..
പന്തീരാങ്കാവ്
04 നവംബർ 2022

തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ  പൂച്ചക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.  കോഴിക്കോട് നടക്കാവിലെ സർക്കാർ മൃഗാശുപത്രിയിലാണ്  ശസ്ത്രക്രിയ നടത്തി പുച്ചയുടെ ജീവൻ രക്ഷിച്ചത്.      പെരുമണ്ണ പഞ്ചായത്തിലെ വെള്ളായിക്കോട് എടതൊടികയിൽ ആജിസ് മുഹ്സിന്റെ വീട്ടിൽ വളർത്തുന്ന പെൺ പൂച്ചക്കാണ് വെള്ളിയാഴ്ച രാവിലെ തെരുവ് നായ്കളുടെ കടിയേറ്റത്.  നാല് തെരുവ് നായ്കളുടെ  അക്രമത്തിൽ ഗുരുതരമായി മുറിവേറ്റ പൂച്ചയുടെ കുടൽ പുറത്തായ നിലയിലാണ് പെരുമണ്ണ മൃഗാശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും  പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്ക് കൊണ്ട് പോയത്. 

            ( ശസ്ത്രക്രിയക്ക് ശേഷം )
അവിടെ എത്തിയ ഉടൻ തന്നെ പൂച്ചയെ ശസ്ത്രക്രിയക്ക്  വിധേയമാക്കി.
ഡോ.ജോജു ജോണും സഹായിയും അനസ്തേഷ്യ നൽകി  മുക്കാൽ മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തിയാണ് വയറിന്റെ ഭാഗത്തെ  മുറിവുകൾ തുന്നി കെട്ടിയത്. കരിപ്പൂർ വിമാന താവളത്തിലെ ജീവനക്കാരനായ ആജിസ് മുഹ്സിൻ അവധിയെടുത്താണ് പൂച്ചയെ ചികിത്സക്കായി കൊണ്ട് പോയത്. ആശുപത്രി അധികൃതരുടെ ഇടപെടൽ ഏറെ പ്രശംസനീയമായിരുന്നു
എന്ന്  അജിസ് പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now