പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ആദിവാസി മേഘലയിൽ പ്രവർത്തനം സജീവമാക്കി ലേക് ഷോർ ..

ആദിവാസി മേഘലയിൽ പ്രവർത്തനം സജീവമാക്കി ലേക് ഷോർ ..
കോഴിക്കോട്
2022 നവംബർ 07

കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റിയുടെ  ഭാഗമായി കോഴിക്കോട് വി പി എസ് ലേക് ഷോർ മെഡിക്കൽ സെന്റർ  വയനാട്ടിൽ തിരുനെല്ലി പഞ്ചായത്തിൽ ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കുടുംബശ്രീ മിഷൻ വയനാട്, കോഴിക്കോട്‌ ലേക് ഷോർ മെഡിക്കൽ സെൻ്റർ, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി ഡി എസ് എന്നിവർ സഹകരിച്ചാണ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കല്ല്യാണ മണ്ഡപത്തിലാണ് ക്യാമ്പൊരുക്കിയത്.
ലേക്ക് ഷോറിലെ ഡോ. മെഹറൂഫ് രാജ് (മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ), ഡോ.ഖദീജ മുംതാസ് ( ഗൈനക്കോളജിസ്റ്റ്, സാമൂഹ്യ പ്രവർത്തക)
ഡോ.ഫിദ (RMO), അജയ് കുമാർ.എ.കെ (ഹെൽത്ത് പ്രമോട്ടർ) എന്നിവർ ഈപ്രായത്തിലെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട ആരോഗ്യ സംബന്ധമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസ് എടുത്തു. 
വയനാട്  കാട്ടിക്കുളം  അടിയ, പണിയ, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളിലെ കൗമാര പ്രായക്കാരായ  കുട്ടികൾക്കാണ്  ആരോഗ്യ ബോധവൽക്കരണ പരിശീലന ക്ളാസ്സ് നൽകിയത്.
ലൈംഗിക വിദ്യാഭ്യാസം, പ്രത്യുൽപാദന അവയവങ്ങൾ, മാസമുറ, പാഡ്, മെൻസ്ട്രൽ കപ്പ് എന്നിവയുടെ ഉപയോഗം, അണുബാധ, വിളർച്ച, ഭക്ഷണശീലവും  ക്രമീകരണവും, ലിംഗ സമത്വം, ലഹരിക്ക് അടിമപ്പെടാതിരിക്കൽ, മാനസികാരോഗ്യം, സ്വവർഗ്ഗ രതി, എയ്ഡ്സും ലൈംഗിക രോഗങ്ങളും, വിവാഹ പ്രായം എന്നീ വിഷയങ്ങൾ സമഗ്രമായി വിശദീകരിക്കുന്നതായിരുന്നു
 ക്ലാസുകൾ.
ക്യാമ്പ് തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് മെംബർമാർ, കുടുംബശ്രീ CDS ചെയർ പേഴ്സൺ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആദിവാസി സമഗ്ര വികസന പദ്ധതി കോഡിനേറ്റർ സായ് കൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now