പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഡിസംബർ ഒന്ന് ... ലോക എയിഡ്സ് ദിനം...

ഡിസംബർ ഒന്ന് ... ലോക എയിഡ്സ് ദിനം...
ബേപ്പൂർ
02 ഡിസംബർ 2022

ലോക എയിഡ്സ് ദിനമായ ഡിസംബർ ഒന്നിന് ബേപ്പൂർ കുടുബാരോഗ്യ കേന്ദ്രവും VPS ലേക് ഷോർ മെഡിക്കൽ സെന്ററും സംയുക്തമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പൊതുജനങ്ങൾക്കായി ബോധവൽക്കരണ സ്കിറ്റുകൾ, റഡ്ഡ് റിബൺ ക്യാബയ്ൻ, ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പ്, പ്രചരണ  റാലി എന്നിവ നടത്തി.
കോഴിക്കോട് വി.പി എസ് മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ഡോ.മെഹറൂഫ് രാജ് പ്രശസ്ത സൈക്യാട്രിസ്റ്റും ഡീ അഡിക്ഷൻ സ്പെഷ്യലിസ്റ്റുമായ ഡോ.ഐശ്വര്യ .ബി.ജോർജ്ജ് എന്നിവർ എയ്ഡ്സ് രോഗ ബോധവൽക്കരണ ക്ലാസ് എടുത്തു.
 കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി ഉത്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ.ദീപ,  ഡോ. കൃഷ്ണേന്ദു, അനൂപ്.വി, അജയ് കുമാർ.എ.കെ എന്നിവർ സംസാരിച്ചു. 
പരിപാടിക്ക് ലേക്ഷോർ മെഡിക്കൽ സെന്റർ  ഹെൽത്ത് പ്രൊമോട്ടർ അജയ് കുമാർ.എ.കെയും  ബേപ്പൂർ കുടുബാരോഗ്യ കേന്ദ്രം  ജീവനക്കാരും നേതൃത്വം നൽകി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now