പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഹൈവേ ഉപരോധിക്കും.. അണ്ടർ പാസ് ആക്ഷൻ കമ്മറ്റി ..

ഹൈവേ ഉപരോധിക്കും.. അണ്ടർ പാസ് ആക്ഷൻ കമ്മറ്റി ..
രാമനാട്ടുകര
19 ഡിസംബർ 2022
രാമനാട്ടുകര പാറമ്മൽ ഭാഗത്ത് ദേശിയ പാതയിൽ അണ്ടർ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ. ഈ ആവശ്യം ഉന്നയിച്ച് 2023 ജനുവരി 1 ന് പാറമ്മൽ ജംഗ്ഷനിൽ  ഹൈവേ ഉപരോധം നടത്തുവാൻ തീരുമാനിച്ചതായി ദേശീയപാത പാറമ്മൽ- പുതുക്കോട് അണ്ടർ പാസ് ആക്ഷൻ കമ്മറ്റി അറിയിച്ചു.
 ദേശീയപാത നവീകരണം പൂർത്തിയാകുന്നതോടെ പാറമ്മൽ പുതുക്കാട് ഭാഗങ്ങളിലുള്ളവർക്ക് ഏറെ ദൂരം സഞ്ചരിച്ചു മാത്രമേ മറുഭാഗത്തേക്ക് കടക്കാനാവും. അതു കൊണ്ട് ഈ ഭാഗത്ത് അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം മുൻനിർത്തി കേന്ദ്ര സംസ്ഥാന മന്ത്രിമാർക്കും എം.എൽ.എമാർക്കും നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്നാവശ്യമുയർത്തി 2022 ഡിസംബർ 23ന് വെള്ളിയാഴ്ച്ച വൈകുന്നേരം മുതൽ പാറമ്മൽ ജംഗ്ഷനിൽ പൊതുജന ധർണ്ണയും സംഘടിപ്പിക്കാനാണ് ആക്ഷൻ കമ്മറ്റി തീരുമാനം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now