പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചുരത്തിൽ വാഹനം കത്തി നശിച്ചു.

ചുരത്തിൽ വാഹനം കത്തി നശിച്ചു.
ലക്കിടി
02 ഡിസംബർ 2022

വയനാട് ചുരത്തിൽ ഓടിക്കൊണ്ടിരിക്കെ വാഹനത്തിൽ തീ പടർന്നു. 
ഇന്ന് രാവിലെ11.30 മണിയോടെ ചുരം കയറി പോകവെ ആറാം വളവിലെത്തിയപ്പോഴാണ് ടെമ്പോ ട്രാവലറിൽ തീ പടർന്നത്.  തീ  ശ്രദ്ധയിൽ പെട്ട ഉടൻ വാഹനം അരികു ചേർത്ത് നിർത്തി ആളുകളെയെല്ലാം പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി.  
നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് വാഹനം പൂർണ്ണമായും കത്തിനശിച്ചു.  കോഴിക്കോട് നിന്നും വയനാട് കാക്കവയലിലേക്കുള്ള യാത്രയിലാണ് അപകടം. യാത്രക്കാരുടെ  ഫോണുകളും രേഖകളടങ്ങുന്ന ലഗേജുകളും കത്തിനശിച്ചു. 
 അപകടകാരണം വ്യക്തമായിട്ടില്ല. കോഴിക്കോട് പന്തീരങ്കാവ് പാലാഴി സ്വദേശി ത്രിഷാദിൻ്റെതാണ് അപകടത്തിൽപെട്ട വാഹനം.
ചുരം സംരക്ഷണ സമിതിയും പൊലിസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now