പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കർമ്മനിരതരായി സേവാദൾ പ്രവർത്തകർ...

കർമ്മനിരതരായി സേവാദൾ പ്രവർത്തകർ...
ഇരിങ്ങല്ലൂർ
04 ഡിസംബർ 2022
ഇരിങ്ങല്ലൂർ - എം.ജി. നഗർ ' എളവന മീത്തൽ പ്രസന്നയുടെ വീട് വാസയോഗ്യമാക്കുന്ന പ്രവൃത്തി കാണുവാൻ കേരളാ പ്രദേശ് കോൺഗ്രസ്സ് സേവാദൾ സംസ്ഥാന പ്രസിഡൻ്റ് രമേശൻ കരുവാച്ചേരി നേരിട്ടെത്തി.
തൻ്റെ വീടിന്റെ കഴുക്കോലും പട്ടികയും ദ്രവിച്ച് മേൽക്കൂര നിലംപൊത്താറായ  വീട് നന്നാക്കുന്നതിന് സഹായം തേടി പ്രസന്ന സേവാദൾ പ്രവർത്തകരെ സമീപിച്ചിരുന്നു. തുടർന്ന് വീടിൻ്റെ നവീകരണ പ്രവർത്തനങ്ങൾ സേവാദൾ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.
സേവാദൾ വളന്റിയർ മാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പ്രസന്നയെ നേരിൽ കാണുന്നതിനുമാണ്  സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി നേരിട്ടെത്തിയത്.
 കേരളാ പ്രദേശ് കോൺഗ്രസ്സ് സേവാദൾ കമ്മ്യൂണിക്കേഷൻ സംസ്ഥാന കോഡിനേറ്റർ അനൂപ് പണിക്കശ്ശേരി, ഒളവണ്ണ മണ്ഡലം കോണഗ്രസ്സ് മുൻ പ്രസിഡണ്ട് എസ്.എൻ.ആനന്ദൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി സുബൈർ കൈമ്പാലം, ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് ജന:സെക്രട്ടറിമാരാ റനിൽകുമാർ മണ്ണൊടി, നിഷാദ് മണങ്ങാട്ട്, ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുൻ വൈസ് പ്രസിഡണ്ട് കെ.പി. ഫൈസൽ തുടങ്ങിയ പ്രമുഖർ ഒപ്പം ഉണ്ടായിരുന്നു.
വീടിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സേവാദൾ ജില്ലാ ജന:സെക്രട്ടറി വിപിൻ തുവ്വശ്ശേരി, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജന:സെക്രട്ടറി മരക്കാട്ട് രാധാകൃഷ്ണൻ, കോൺഗ്രസ്സ് സേവാദൾ കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട്‌ പുതിയ പറമ്പത്ത് ശ്യാംജിത്ത്, യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജകമണ്ഡലം ജന:സെക്രട്ടറി റാഷി മാത്തറ, ബൂത്ത്  പ്രസിഡണ്ടുമാരായ ജിജു എം. ജി. നഗർ, നൗഷിർ സി.എം. വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കണ്ടിയിൽ വാസു കോൺഗ്രസ്സ് നേതാവ് ഓലശ്ശേരി ലത്തീഫ് സേവാദൾ വളന്റിയർമാരായ വിഷ്ണു ഒളവണ്ണ, ബാലേഷ് കൈതവളപ്പിൽ, മേലെ മംഗലത്ത് വിജീഷ്, രതീഷ് വളപ്പിൽ ശ്രീജിത്ത് പള്ളിപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നു വരുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now