പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജനചേതനയാത്രയ്ക്ക് കാരാടിൽ സ്വീകരണം..

ജനചേതനയാത്രയ്ക്ക് കാരാടിൽ സ്വീകരണം..
വാഴയൂർ
27 ഡിസംബർ 2022
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖല ജനചേതന യാത്രയിലെ
ജാഥാംഗങ്ങളെ അഴിഞ്ഞിലം ജങ്ഷനിൽ വെച്ച് ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി സ്വീകരിച്ചു. ശിങ്കാരിമേളത്തിന്റെയും തിറയുടേയും മുത്തുക്കുടയുടെയും ബൈക്കുകളുടേയും  അകമ്പടിയോടെ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ  ജാഥയെ കാരാടിലേക്ക് ഘോഷയാത്രയായി വരവേറ്റു.
സ്വീകരണ പൊതുയോഗം പ്രഭാഷകനും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവുമായ കെ.പി. രമണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, മാനേജർ പി.വി.കെ.പനയാൽ, 
ടി.മോഹൻദാസൻ, 
കെ.കെ. ബാലചന്ദ്രൻ, എ. ശിവദാസൻ, മിനി കോലോത്തൊടി, കെ സുബ്രഹ്മണ്യൻ മാസ്റ്റർ, പി കെ വിനോദ് കുമാർ, വി.അബ്ദുൾഹമീദ്, 
വി രാജഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.  മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കേരളോത്സവ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. നാടകം, സംഗീത ശിൽപ്പം, ഗദ്ദിക നാടൻ പാട്ട്നൃത്തം, സംസ്ഥാന കേരളോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ 'പടുകാലപ്പാട്ട്' എന്നിവയെല്ലാം അരങ്ങേറി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now