പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബസ്സിൻ്റെ അമിത വേഗം യുവതിയുടെ ജീവനെടുത്തു ..

ബസ്സിൻ്റെ അമിത വേഗം യുവതിയുടെ ജീവനെടുത്തു ..
പാലാഴി
21 ഡിസംബർ 2022
ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.
 പാലാഴി പത്മാലയത്തിൽ ജ്യോഗേഷിന്റെ ഭാര്യ  രശ്മി (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിൽ മാവൂർ റോഡ് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് രശ്മി ഓടിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 
ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.
 പിതാവ്: ആലുവ കൂട്ടുങ്കൽ ഉണ്ണി. മാതാവ്: ഉഷ. മക്കൾ: നിവേദ്യ, നീരവ് (ഇരുവരും ചേവായൂർ ഭവൻസ് സ്‌കൂൾ വിദ്യാർഥികൾ).  സഹോദരൻ: അഭിലാഷ് (ബംഗളൂരു). സഞ്ചയനം ഞായറാഴ്ച.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now