പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പീഡനം; മുത്തങ്ങ സ്വദേശി പിടിയിൽ..

പീഡനം; മുത്തങ്ങ സ്വദേശി പിടിയിൽ..
കോഴിക്കോട്
04 ഡിസംബർ 2022.

കോഴിക്കോട് KSRTC സ്റ്റാന്റെിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വയനാട് സ്വദേശി പിടിയിലായി. നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വീട് വിട്ടെത്തിയ കുട്ടിയെ ജോലി 
ശരിയാക്കി തരമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് പോക്സോ വകുപ്പിൽ പൊലീസ് കേസ് എടുത്തത്.  വയനാടു മുത്തങ്ങ സ്വദേശി അഹ്നാസ് ആണ്  കേസിൽ ഇപ്പോൾ കോഴിക്കോട് ടൗൺ പൊലീസിന്‍റെ പിടിയിലായത്. 
കോഴിക്കോട് KSRTC സ്റ്റാന്‍റില്‍ നിന്നും പരിചയപ്പെട്ട കുട്ടിയെ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിവിധ ലോഡ്ജുകളിൽ എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. ടൗൺ സ്റ്റേഷന്‍  ഇൻസ്പെക്ടർ M.V  ബിജുവിന്റ നേതൃത്വത്തില്‍ SI മാരായ അബ്ദുള്‍ സലിം V,V, മുഹമ്മദ് സിയാദ്, ASI മുഹമ്മദ് ഷബീര്‍ സീനിയര്‍ CPO മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍, CPO സുജന എന്നിവരാണ് പ്രതിയെ  പിടികൂടിയത് , കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now