പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

തേങ്ങ തലയിൽ വീണ് ദാരുണാന്ത്യം...

തേങ്ങ തലയിൽ വീണ് ദാരുണാന്ത്യം...
കോഴിക്കോട്
14 ഡിസംബർ 2022

തേങ്ങ തലയിൽ വീണ് പരിക്കേറ്റ പ്രവാസിക്ക് ദാരുണാന്ത്യം.
ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറയിൽ പി.പി.മുനീർ (49) ആണ് ചികിത്സയിലിരിക്കവെ മരിച്ചത്.
 ഇന്ന് പുലർച്ചെ 4 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയോടൊപ്പം ബൈക്കിൽ മടങ്ങവെയാണ് തലയിൽ തേങ്ങ വീണത്. സൗദി അറേബ്യയിലെ ഹയാൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് രണ്ടര മാസം മുൻപ് നാട്ടിലെത്തിയത്.
ഉപ്പ: പി.പി അബൂബക്കർ, മാതാവ്: ആമിന. മക്കൾ: ഫാത്തിമ ഫഹ്മിയ, ആയിഷ ജസ് വ (ഒമ്പതാം ക്ലാസ് ,അത്തോളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ) സഹോദരൻ: പി പി നൗഷാദ്, പി പി നൗഷിദ. മുനീറിൻ്റെ അപ്രതീക്ഷിത മരണം നാട്ടുകാരെയും പ്രവാസി മലയാളികളെയും കണ്ണീരിലാഴ്ത്തി.ഖബറടക്കം കൊങ്ങന്നൂർ ബദർ ജുമാ: മസ്ജിൽ നടന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now