പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഇന്ദ്രൻസിനെതിരെ ശരീരാധിക്ഷേപം: സാംസ്കാരിക നായകർ മൗനം വെടിയണം

ഇന്ദ്രൻസിനെതിരെ ശരീരാധിക്ഷേപം: സാംസ്കാരിക നായകർ മൗനം വെടിയണം




കോഴിക്കോട്: 
14 ഡിസംബർ 2022

കലാലോകം ആദരിക്കുന്ന മഹാനടൻ ഇന്ദ്രൻസിനെ ശരീരാധിക്ഷേപം നടത്തി  അപമാനിച്ച സാംസ്കാരിക മന്ത്രിയുടെ നടപടിയെ മാനവ സംസ്കൃതി കോഴിക്കോട് ജില്ലാ കൗൺസിൽ അപലപിച്ചു.
 നടനെതിരെയും അതുവഴി നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള ദേശീയ പ്രസ്ഥാനത്തെയും  അധിക്ഷേപിച്ചിട്ടും  സാംസ്കാരിക കേരളം നിശബ്ദത പാലിക്കുന്നത് ഫാസിസത്തോടുള്ള സന്ധി ചെയ്യലാണെന്നും യോഗം അഭിപ്രായപ്പെട്ടു. 
സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.അസ്സയിനാർ ഉദ്ഘാടനം ചെയ്തു. കെ.പി. ജീവാനന്ദ് അധ്യക്ഷനായി. സി.കെ.ഷാജി ബാബു,, സുധാകരൻ പറമ്പാട്ട്, രാധാകൃഷ്ണൻ കാവിൽ, പ്രവീൺ ശിവപുരി, ഇ.കെ.രാമചന്ദ്രൻ, പി.എം.അഷറഫ്, മുരുകദാസ് എന്നിവർ സംസാരിച്ചു.

                  (വിവി സുധാകരൻ )
ജില്ലാ ഭാരവാഹികളായി
വി.വി.സുധാകരൻ (ചെയർമാൻ), ഇ.എം.ജ്യോതി, കെ.പി.മൻസൂർ സാലി (വൈസ് ചെയർമാൻമാർ), എൻ.മുരളീധരൻ (ജനറൽ സെക്രട്ടറി), എ.സുമ സുരേഷ്, മോഹൻദാസ് പാലോറ (സെക്രട്ടറിമാർ), എസ്.ജെ.സജീവ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
              (എൻ മുരളീധരൻ )
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now