പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബഫർ സോൺ റിപ്പോർട്ട് ആശങ്കാജനകം; കിസാൻ ജനത ..

ബഫർ സോൺ റിപ്പോർട്ട് ആശങ്കാജനകം; കിസാൻ ജനത ..
തിരുവമ്പാടി
18 ഡിസംബർ 2022
മലയോര മേഖലയെ വ്യാപകമായി ബാധിക്കുന്ന ബഫർ സോൺ വിഷയം സംബന്ധിച്ച് വന്നിട്ടുള്ള സർവ്വേ റിപ്പോർട്ടുകൾ ആശങ്ക ജനകമാണന്ന് കിസ്സാൻ ജനത തിരുവമ്പാടി നിയോജകമണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.
സാധരണ ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കാത്ത സർവ്വേ റിപ്പോർട്ട് കുടിയേറ്റ ജനതക്ക് അംഗികരിക്കാൻ സാധിക്കില്ലന്നും
വനം റവന്യൂ കൃഷി വകുപ്പുകളുടെയും കർഷക സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സമതിയായിരിക്കണം ഫീൽഡ് സർവ്വേ നടത്തേണ്ടത് എന്നും കിസ്സാൻ ജനത തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ടോമി ഉഴുന്നാലി യുടെ അധുക്ഷതയിൽ ചേർന്ന നേതൃ യോഗം ആവശ്യപ്പെട്ടു. ഫീൽഡ് സർവ്വേ നടത്തിയതിന് ശേഷം മാത്രമേ ഹെൽപ് ഡെസ്ക് കൊണ്ട് എന്തെങ്കിലും പ്രയോജനം  ഉണ്ടാകുകയുള്ളു എന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കവെ  കിസ്സാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ അഭിപ്രയപ്പെട്ടു. ടാർസൻ ജോസ്, ജോർജ് പ്ലാക്കാട്ട്, കെ ടി ജെയിംസ്,
തോമസ് ഐക്കര ശ്ശേരിൽ, 
പി അബ്ദുറഹിമാൻ മാസ്റ്റർ, ജോയി ആലുങ്കൽ, ജോർജ് പാലമുറിയിൽ  തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now