പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മന്ദൂസ് രൂപപ്പെട്ടു... മഴയുണ്ടാകും..

മന്ദൂസ് രൂപപ്പെട്ടു... മഴയുണ്ടാകും..
ചെന്നൈ
O8 ഡിസംബർ 2022
ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന്റെ തീരത്തായി മന്ദൂസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് മന്ദൂസ് രൂപപ്പെട്ടത് നിന്ന് 550 കിലോമീറ്റർ തെക്കു കിഴക്കായാണ് മന്ദൂസിന്റെ ഇന്ന് പുലർച്ചെയുള്ള സ്ഥാനം. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 330 കി.മിയും ജാഫ്നയിൽ നിന്ന് 450 കിലോമീറ്ററും അകലെയാണിത്. 
നാളെ അർദ്ധരാത്രിയോടുകൂടി വടക്കൻ തമിഴ്നാട്ടിലും തെക്കൻ ആന്ധ്രപ്രദേശിനും ഇടയിലൂടെ മന്ദൂസ് കരകയറും എന്നാണ് കരുതുന്നത്‌. പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച് മണ്ടൂസ് കരകയറുന്നതിന് മുൻപ് ദുർബലമാകാൻ ഇടയില്ല. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ശ്രീഹരിക്കോട്ടക്കും ഇടയിലുള്ള പ്രദേശത്തു കരകയറുമെന്നാണ് നിഗമനം. വടക്കൻ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. പുതുച്ചേരിയിലും തെക്കൻ ആന്ധ്രപ്രദേശിലും കനത്ത മഴയും കാറ്റും ഉണ്ടാകും. ഇവിടങ്ങളിൽ നേരിയതോതിൽ പ്രാദേശിക പ്രളയ സാധ്യതയും നിലനിൽക്കുന്നുണ്ട്‌. തമിഴ്നാടിന്റെ ഉൾനാടൻ പ്രദേശങ്ങളിലും മന്ദൂസിന്റെ ഭാഗമായി മഴയും കാറ്റുമുണ്ടാകും എന്നാണ് നിഗമനം. അവിടങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത കുറവാണ്. തമിഴ്നാടിന്റെ വടക്കൻ തീരദേശം ആന്ധ്രയുടെ തെക്കൻ തീരദേശം എന്നിവിടങ്ങളിൽ അതിതീവ്രമഴക്ക് സാധ്യത നിലനിൽക്കുന്നു. ഉൾനാടൻ തമിഴ്നാട്ടിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
നാളെ മുതൽ കേരളത്തിന്റെ വടക്കൻ മേഖലയിലും മധ്യ, തെക്കൻ മേഖലയിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിക്കാം. ഇടുക്കിയിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. എറണാകുളം നാളെ പകൽ മഴക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ വൈകിട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെ രാത്രിയോടെയും മഴക്ക് സാധ്യതയുണ്ട്. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ നാളെ രാത്രി മുതൽ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now