പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഗുണ്ടാരാജിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ...

ഗുണ്ടാരാജിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ...
പന്തീരാങ്കാവ്: 
20 ഡിസംബർ 2023

കോൺഗ്രസ്സ്  പ്രവർത്തകർ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നവകേരളയാത്രക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പേലീസും ഡി.വൈ.എഫ്.ഐ.യും നടത്തുന്ന ഗുണ്ടാരാജിനെതിരെയാണ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. സംസ്ഥാനത്താകമാനം പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നതിനോട് ബന്ധപ്പെട്ടാണ് ഒളവണ്ണ, പന്തീരാങ്കാവ്, പെരുമണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ  പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തിയത്. 
രാവിലെ 11 മണിയോടെ സ്റ്റേഷനിലേക്ക് മാർച്ച് ചെയ്ത സത്രീകളടക്കമുള്ള പ്രവർത്തകരെ പൊലീസ് റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചു തടഞ്ഞു. ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകരും പ്രതിരോധിക്കാൻ പോലീസും നടത്തിയ ശ്രമം ഉന്തും തള്ളിലും അവസാനിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു.
പൊലീസിൻ്റെയും ഡിവൈഎഫ്ഐ
യുടെയും ഗുണ്ടാരാജ് അവസാനിപ്പിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒളവണ്ണ മണ്ഡലം പ്രസിഡൻ്റ് പി.കണ്ണൻ അധ്യക്ഷനായി. എ.ഷിയാലി, കെ.കെ. മഹേഷ്, എം.എ.പ്രഭാകരൻ, എ.പി. പീതാംബരൻ, പ്രഭാവതി, കെ.സുജിത്ത്, കെ.ഇ.ഫസൽ, കെ.സി. രാജേഷ് എന്നിവർ സംസാരിച്ചു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now