കോഴിക്കോട്
29 മാർച്ച് 2026
കോഴിക്കോട് ജില്ലാ ജയിലിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ ആണ് യുവാവിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹനീഫ ചുണ്ടകത്ത് (42) എന്ന വിലാസം നൽകി 4 ദിവസം മുമ്പാണ് ഹോട്ടലിൽ മുറി എടുത്തത്. പിന്നീട് ഇദ്ദേഹത്തെ ഹോട്ടൽ ജീവനക്കാർ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ന് ജീവനക്കാർ നടത്തിയ പരിശോധനയിൽ ആണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കോഴിക്കോട് കസബ പോലീസ് എസ് ഐ മനോജ്, സി പി ഒ ജിബിൻ എന്ന വിരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി തുടർ'നടപടികൾ പൂർത്തിയാക്കി.
ജീവകാരുണ്യ പ്രവർത്തകർ മഠത്തിൽ അബ്ദുൽ അസീസ്, റിയാസ് മാളിയേ
ക്കൽ, സാബിറ മാത്തറ,സിദ്ദിഖ് എഫ് എൽഎസ്, മിർഷാദ് ചെറിയേടത്ത്, ഷംസു പുല്ലിക്കടവ്, അർഷാദ് പയ്യോളി തുടങ്ങിയവർ ഇൻക്വസ്റ്റ് നടപടികളിൽ
പൊലീസിനെ സഹായിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കൊളേജ്
മോർച്ചറിയിലേക്ക് മാറ്റി.