പന്തീരങ്കാവ്
30 മാർച്ച് 2026
പന്തീരാങ്കാവ് അഞ്ചുമാവിന് സമീപം എളമനപ്പാടത്ത് സ്വകാര്യ പറമ്പിൽ
അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾപിടികൂടി. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസർ ആർ ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഉച്ചക്ക് ഒരു മണിയോടെ അഞ്ചുമാവ് എളമന പാടത്ത് റെയ്ഡ് നടത്തുകയായിരുന്നു.
പരിശോധനയിൽ സ്വകാര്യ പറമ്പിൽ കൂട്ടിയിട്ട നിലയിൽ ഗാർഹിക ആവശ്യ
ത്തിനും കൊമേഴ്സ്യൽ ആവശ്യത്തിനു
മുള്ള 200ൽ ഏറെ സിലിണ്ടറുകൾ കണ്ടെത്തി. സ്വകാര്യ ഗ്യാസ് കമ്പനിയുടെ തും ഇന്ത്യാനേയുടെയും സിലിണ്ടറുകളാ
ണ് പ്രധാനമായും ഉണ്ടായിരുന്നത്.
ഇതിൽ ഇന്ത്യാനേയുടക്കം 60 കാലിയായ സിലിണ്ടറുകളും നിറച്ച നിലയിലുള്ള
നാല് ഗാർഹിക സിലിണ്ടറുകളുമാണ്
ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
യാതൊരു സുരക്ഷാ നിയമങ്ങളും പാലിക്കാതെ ജനവാസ കേന്ദ്രത്തിൽ
ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചതിനെ
തിരെ നിയമനടപടി സ്വീകരിക്കുമെന്ന്
ഉദ്യോഗസ്ഥർ അറിയിച്ചു.
ഗ്യാസ് സിലിണ്ടർ ലഭിക്കുന്നതിന് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ
ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിൽ അനധികൃത സൂക്ഷിപ്പ് കേന്ദ്രം
പ്രവർത്തിച്ചത് പ്രദേശവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
റിഫില്ലിംഗ് നടക്കാത്ത സാഹചര്യത്തിൽ കാലിയായ സിലിണ്ടറുകൾ സ്വകാര്യ സ്ഥലത്ത് സൂക്ഷിച്ചു എന്നാണ് കാരാട് പ്രവർത്തിക്കുന്ന വിതരണകമ്പനി
വക്താവിൻ്റെ പ്രതികരണം.