പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നരഭോജി കടുവക്ക് പുതിയ പേരിട്ടു; രുദ്രൻ

നരഭോജി കടുവക്ക് പുതിയ പേരിട്ടു; രുദ്രൻ
തൃശൂർ: 
23 ഡിസംബർ 2023

വയനാട്ടിൽ നിന്നും കൊണ്ടുവന്ന നരഭോജിക്കടുവക്ക് പുതിയ പേരിട്ടു. വയനാട് വൈൽഡ് ലൈഫ് 45
(WWL - 45 ) എന്ന പേര് മാറ്റി രുദ്രൻ എന്ന പേരാണ് മൃഗശാല അധികൃതർ നൽകിയത്.  
പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് ഇപ്പോൾ കടുവയെ  പാർപ്പിച്ച് ചികിൽസിക്കുന്നത്. 
കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ ശസ്ത്രക്രിയയിലൂടെ തുന്നിചേർത്തിട്ടുണ്ട്. രുദ്രന്റെ ശരീരത്തിൽ എട്ടു സെ.മി ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കൈയിലെ മുറിവിലും മരുന്ന് വെച്ചിട്ടുണ്ട്. മരുന്ന് നൽകി മയക്കിയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കടുവയുടെ മുഖത്തെ മുറിവ് നേരത്തേ തുന്നിക്കെട്ടിയിരുന്നു.

വയനാട്ടിലെ വാകേരിയിൽ 36 കാരനായ പ്രജീഷിനെ പിടികൂടി ഭക്ഷണമാക്കിയ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now