Header Ads Widget

Responsive Advertisement

സുൽത്താൻ ബത്തേരി
24 ഡിസംബർ 2023

സുൽത്താൻ ബത്തേരി ബീനാച്ചിക്ക് സമീപം സിസിയിൽ കടുവ പശുവിനെ കൊന്നു തിന്നു. തൊഴുത്തിൽ കെട്ടിയിട്ട  പശുക്കിടാവിനെയാണ്  കടുവ  കൊന്നുതിന്നത്. 
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ്  പശുവിനെ കടുവ ആക്രമിച്ച് കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സുരേന്ദ്രന്റെ പശുവിനെയാണ് കടുവ തിന്നത്. ശരീരത്തിൻ്റെ പാതി ഭാഗം കഴുത്തിൽ കെട്ടിയ കയറിൽ തന്നെ ശേഷിച്ചിട്ടുണ്ട്. ഇത് ഭക്ഷിക്കാൻ കടുവ വീണ്ടും എത്താൻ ഉള്ള സാധ്യതയുണ്ട്.

പ്രദേശത്ത്  ഏറെ നാളായി  കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
കടുവയെ പിടികൂടാൻ ഉള്ള അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment