പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കുടുംബ സംഗമം നടത്തി..

കുടുംബ സംഗമം നടത്തി..
പയ്യടി മീത്തൽ 
25 ഡിസംബർ 2023

കാമ്പുറത്ത് ചാത്തുക്കുട്ടി നായർ മുല്ലേരി പാറു അമ്മ എന്നിവരുടെ ദീപ്തസ്മരണയിൽ പയ്യടി മേത്തലിൽ വെച്ച് കുടുംബ സംഗമം നടന്നു. 2023 ഡിസംബർ 24 ഞായറാഴ്ച്ചയാണ് കുടുംബങ്ങൾ സംഗമിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയരക്ടറും കണ്ണൂർ ആർ എം ഒ യുമായ ഡോ: പിയൂഷ് നമ്പൂതിരിപ്പാട്  കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. 
കെ.നിത്യാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുല്ലേരി നാരായണൻ നായർ, കുളങ്ങരതൊടി ഗോവിന്ദൻ നായർ, അരുൺ മിഥില എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുടുംബാഗങ്ങളെയും ഉന്നത വിജയം നേടിയവർ, രാഷ്ട്ര സേവനം നടത്തിയവർ, പുരസ്കാര ജേതാക്കൾ തുടങ്ങിയവരെ അനുമോദിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികളും നടന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now