പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഫ്രണ്ട്സ് പുത്തൂർമഠത്തിൻ്റെ ചിരകാല സ്വപ്നം പൂവണിഞ്ഞു ..

ഫ്രണ്ട്സ് പുത്തൂർമഠത്തിൻ്റെ ചിരകാല സ്വപ്നം പൂവണിഞ്ഞു ..
28 ഡിസംബർ 2023
പുത്തൂർ മഠം

ഫ്രണ്ട്സ് പുത്തൂർ മഠത്തിന്റെ പുതുവത്സര സമ്മാനമായി ആംബുലൻസ് സർവ്വീസ് ആരംഭിച്ചു.വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ പുത്തൂർ മഠത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൽ ഫിറോസ് കുന്നുംപറമ്പിൽ ആംബുലൻസ്  നാടിനു സമർപ്പിച്ചു.
എടക്കാട് മുസ്തഫ ആദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് പി എം ബിചാലി. സ്വാഗത പ്രഭാഷണം നടത്തി. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് മുഖ്യപ്രഭാഷണം നടത്തി. ഫ്രണ്ട്സിന്റെ ഓർമ്മച്ചെപ്പ് ഷാജി പുത്തലത്ത് ചന്ദ്രൻ പുത്തൂർ മഠത്തിനു കൈമാറി പ്രകാശനം നടത്തി. മുരളി ചെറുകയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
 ആംബുലൻസിന്റെ താക്കോൽമുഹാ ഫിൽ നിന്ന് സ്വീകരിച്ച് ഫിറോസ് കുന്നുംപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.
 ചടങ്ങിൽ ചന്ദ്രൻ പുത്തൂർ മഠത്തിൽ, നൗഷാദ് ചെറാട്ട്,  ബാലൻ പെരുമണ്ണ,
കുറ്റിയോഴത്തിൽ കൃഷ്ണൻ, സെക്കീന കുഴുപ്പിള്ളി, നാസർ മാസ്റ്റർ, പുതിയോടത്ത് മുഹമ്മദ്, സാജിത്ത്, കൃഷ്ണൻകുട്ടി ഷമീറ വടക്കേ പറമ്പിൽ, പുതുക്കിടി തുടങ്ങിയവർ സംസാരിച്ചു.
വർഷങ്ങളായി പ്രദേശത്ത് വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു കൂട്ടായ്മയാണ് ഫ്രണ്ട്സ് പുത്തൂർ മഠം.
 ആധുനിക സൗകര്യങ്ങൾ ഉള്ള  ഈ ആംബുലൻസ് സർവ്വീസിൻ്റെ സേവനം 24 മണിക്കൂറും  ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഫ്രണ്ട്സ് ഭാരവാഹികൾ പറഞ്ഞു.
 ഫ്രണ്ട്സിൻ്റെ ആംബുലൻ സർവ്വീസ് ഉത്ഘാടനത്തിന് സാക്ഷിയാകാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now