പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സബ്സിഡി കേന്ദ്രങ്ങൾ കാലി.. പ്രതിഷേധം കനക്കുന്നു ..

സബ്സിഡി കേന്ദ്രങ്ങൾ കാലി.. പ്രതിഷേധം കനക്കുന്നു ..
പന്തീരാങ്കാവ്
20 ഡിസംബർ 2023

സപ്ലൈകോ - മാവേലി സ്റ്റോർ - സൂപ്പർ മാർക്കറ്റുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പൊതുവിപണിയിൽ ഇടപെടുന്നതിൽ നിന്നുള്ള സർക്കാർ പിൻമാറ്റത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സാധാരണ ജനങ്ങൾക്ക് ആശ്രയമായിരുന്ന ബ്സിഡി കേന്ദ്രങ്ങളിൽ അവശ്യസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥ തുടരുകയാണ്‌. 

പന്തീരങ്കാവ് സപ്ലൈക്കോയുടെ സമീപം സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ
ഡി.സി.സി. ജന: സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. 
മണ്ഡലം പ്രസിഡന്റ് കെ.കെ. മഹേഷ് അദ്ധ്യക്ഷ്യം വഹിച്ചു. ഡി.സി.സി. ജന: സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ , സി.യു.സി. സംസ്ഥാന കോർഡിനേറ്റർ   
വിനോദ് മേക്കോത്ത്, രവികുമാർ പനോളി, വി.എം.മധുസൂദനൻ, എൻ.പി. ബാലൻ, കെ.വിനോദ് കുമാർ, എൻ. മുരളീധരൻ, സുജിത്ത് കാഞ്ഞോളി,
സി.ബിജു, കെ.വി.ബിനീഷ് തുടങ്ങിയവർ  സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now