പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ സഞ്ചരിച്ച ബസ്സിൻ്റെ ഗ്ലാസ് തകർന്നു; കല്ലേറെന്ന് സംശയം.

നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ സഞ്ചരിച്ച ബസ്സിൻ്റെ ഗ്ലാസ് തകർന്നു; കല്ലേറെന്ന് സംശയം.
പന്തീരങ്കാവ്
21 മെയ് 2026

തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി കെ ഗോവിന്ദനും കുടുംബവും സഞ്ചരിച്ചിരുന്ന ബസിൻ്റെ സൈഡ് ഗ്ലാസ് തകർന്നു. നിയുക്ത എംഎൽഎ
ടി കെ ഗോവിന്ദനും സംഘവും
തിരുവനന്തപുരത്തേക്ക് 
സത്യപ്രതിജ്ഞക്ക് പോകവേ
ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് പന്തീരാങ്കാവിന് സമീപം അറപ്പുഴ പാലത്തിന് സമീപത്ത് എത്തിയപ്പോഴാണ് ബസിന്റെ സൈഡ് ഗ്ലാസ് തകർന്ന് വീണത്.
 കല്ലേറുകൊണ്ടാണ് ഗ്ലാസ് തകർന്നത് എന്ന സംശയം ആണ് ഉയരുന്നത്. 
പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ആർക്കും പരിക്കില്ല. 
കഴിഞ്ഞ ഒരു മാസം മുമ്പ് പന്തിരങ്കാവ് ടോൾ പ്ലാസക്ക് സമീപം ഓടുന്ന വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു. സംഭവത്തിൽ 
പന്തീരാങ്കാവ് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ മദ്യപാനികളായ രണ്ട് പ്രതികളെയാണ്
അന്ന് പിടികൂടിയത്.അതിന് സമാനമായ സംഭവമാണോ ഇപ്പോൾ നടന്നതെന്ന സംശയവും പൊലീസിനുണ്ട്. 
ഏതായാലും പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണം പന്തീരങ്കാവ് പൊലീസ് ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now