പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പാലകുറുമ്പ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫെബ്രുവരി 15ന് ..

പാലകുറുമ്പ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫെബ്രുവരി 15ന് ..
ഒളവണ്ണ
24 ജനുവരി 2024
ശ്രീ പാലകുറമ്പ ഭഗവതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി. 
ജനവരി 22 23 ദിവസങ്ങളിൽ ബ്രഹ്മശ്രീ പത്മനാഭ ശർമ്മ  ഇരിങ്ങാലക്കുട എന്നവരുടെ നേതൃത്വത്തിലാണ് പ്രശ്നം വക്കൽ നടത്തിയത്. ക്ഷേത്രം തന്ത്രി കരിയന്നുർ ഭവത്രാതൻ നമ്പൂതിരി, മേൽശാന്തി വാസുദേവൻ നമ്പൂതിരി, ട്രസ്റ്റി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റി ചെയർമാൻ ജയരാജൻ പാലകുറുമ്പ, ക്ഷേത്രം കോയ്മ ബാലൻ കുട്ടി, ട്രസ്റ്റി മെമ്പർമാർ, തണ്ടാൻ,ആവേത്താൻ, കമ്മറ്റി പ്രസിഡൻ്റ് പുരുഷു, സെക്രട്ടറി കൃഷ്ണദാസൻ എന്നിവരും നിരവധി ഭക്ത്തരും ചടങ്ങിൽ  പങ്കെടുത്തു. 

പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ
ഫെബ്രുവരി 15ന് ആണ് വർഷത്തെ താലപ്പൊലി മഹോത്സവം നടത്തുന്നത്.
അതിനായുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now