പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

50 ൻ്റെ നിറവിൽ മാവൂർ ഗവ: ഹയർ സെക്കൻററി ..

50 ൻ്റെ നിറവിൽ മാവൂർ ഗവ: ഹയർ സെക്കൻററി ..

മാവൂർ
12 ജനവരി 2024
മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 50ൻ്റെ നിറവിൽ. സ്കൂളിൻ്റെ അമ്പതാം വാർഷികത്തിൻ്റെ വിപുലമായ പരിപാടികൾക്ക് 
ജനുവരി 15ന് തിങ്കളാഴ്ച തുടക്കമാകും. 
 "സുവർണ്ണം ടു കെ 24 " എന്ന് പേരിട്ട
സുവർണ്ണ ജൂബിലി ആഘോഷം
സ്കൂൾ ഓഡിറ്റോറിയത്തിൽ ടൂറിസം 
പൊതുമരാമത്ത് വകുപ്പ് മന്ത്രി
അഡ്വ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും.

സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അൻപത് വ്യത്യസ്തതയാർന്ന
പരിപാടികൾ ആസൂത്രണം ചെയ്തതായി സംഘാടകസമിതി അറിയിച്ചു.

1974 ആരംഭിച്ച മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇപ്പോൾ
 മികച്ച ഭൗതിക സാഹചര്യങ്ങളുണ്ട്.  മികച്ച പ്രവർത്തനങ്ങളിലൂടെ മികച്ച അക്കാദമിക്ക്  നിലവാരം പുലർത്തുന്ന സ്കൂൾ ആയി മാറാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
സ്കൂളിന്റെ എല്ലാ മികവും വിളിച്ചോതുന്ന വിധത്തിലാകും അൻപതാം വാർഷിക ആഘോഷം നടക്കുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ എ.പി മിനി, പി.ടി.എ
 പ്രസിഡണ്ട് സുരേഷ് പുതുക്കുടി,
ഹെഡ്മാസ്റ്റർ പി സുമേഷ്,
ഡോ പി പരമേശ്വരൻ, പി മധുസൂദനൻ
തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now