പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചികിത്സാ സഹായം നൽകാൻ മിനി ബസ്സുകളുടെ കാരുണ്യ യാത്ര..

ചികിത്സാ സഹായം നൽകാൻ മിനി ബസ്സുകളുടെ കാരുണ്യ യാത്ര..
പന്തീരാങ്കാവ്
24 ജനവരി 2024
ചികിത്സ ധനസഹായമെത്തിക്കാൻ മിനി ബസ്സുകൾ കാരുണ്യ യാത്ര നടത്തുന്നു.
പന്തീരങ്കാവ് രാമനാട്ടുകര മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന മിനി ബസ് കൂട്ടായ്മയാണ് 25 ന് വ്യാഴാഴ്ച ധന സമാഹരണം നടത്തുന്നത്.
ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവ് ഓeച്ചരി അജിത് കുമാറിൻ്റെ കിഡ്ണി മാറ്റി വക്കൽ ശസ്ത്രക്രയക്ക് ധനസഹായം ലക്ഷ്യമിട്ടാണ് മിനി ബസ് ജീവനക്കാരും ഉടമകളും ചേർന്ന് കാരുണ്യ യാത്ര നടത്തുന്നത്.
രണ്ടു മക്കളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ അജിത് കുമാറിൻ്റെ ചികിത്സക്ക് 40 ലക്ഷത്തോളം രൂപയാണ് ആവശ്യമുള്ളത്. 
മിനി ബസ്സ് കൂട്ടായ്മയിലെ 26 മിനി ബസ്സുകളും കാരുണ്യ യാത്രയുടെ ഭാഗമാകും. അന്നേ ദിവസത്തെ മുഴുവൻ വരുമാനവും അജിത് കുമാറിനു നൽകും. കൂടാതെ മിനി ബസ് കൂട്ടായ്മ വളണ്ടിയർമാർ വ്യാഴാഴ്ച ദിവസം പൊതുജനങ്ങളെയും സഹായധനസമാഹരണത്തിനായി സമീപിക്കും. 
യാത്രക്കാർക്ക് ടിക്കറ്റ് ചാർജിൽ അധികം തുക നൽകി കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാം. പന്തീരങ്കാവ് മേഖലാ മിനി ബസ്സ് കൂട്ടായ്മയുടെ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ നമുക്കും പങ്കുചേരാം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now