പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട്ട് സ്കൂട്ടർ കത്തിയതിൽ ദുരൂഹത..

കോഴിക്കോട്ട് സ്കൂട്ടർ കത്തിയതിൽ ദുരൂഹത..
കോഴിക്കോട്
13 ജനവരി 2024
ദുരൂഹ സാഹചര്യത്തിൽ സ്കൂട്ടറിന് തീപിടിച്ചു. വെള്ളിയാഴ്ച്ച രാത്രി 11.30 നോടെ കോഴിക്കോട്  സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിൽ സിവിൽ സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ നോട്ടറി പബ്ലിക് അസ്വ പി.വി ഉഷാദേവിയുടെ വീടിനു മുന്നിലാണ് അപകടം.
വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ശബ്ദം ഞെട്ടിയുണർന്ന അസ്വ ഉഷാദേവി അഗ്നിജ്വാല കണ്ട ഉടൻ കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു.
സ്കൂട്ടറിൽ യാത്ര ചെയ്തയാൾ ഓടി രക്ഷപെട്ടതായി പരിസരവാസികൾ പറഞ്ഞു.  സ്കൂട്ടറിന് സമീപത്ത് നിന്നും ഒരു സ്റ്റീൽ ടിഫിൻ ലഭിച്ചിട്ടുണ്ട്. . അഡ്വ. ഉഷാദേവിയുടെ വീടിന്റെ ഗേറ്റിനും മതിലിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടമാണോ കത്തിച്ചതാണോ എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now