പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

യുവതിക്കു നേരെ അതിക്രമം; സത്രീ സംരക്ഷണ സന്ദസ്സ് ഒരുക്കി യൂത്ത് കോൺഗ്രസ്സ്..

യുവതിക്കു നേരെ അതിക്രമം; സത്രീ സംരക്ഷണ സന്ദസ്സ് ഒരുക്കി യൂത്ത് കോൺഗ്രസ്സ്..
ഒളവണ്ണ
14 ജനുവരി 2024

ഒളവണ്ണ സഹായി ബസ്സ്റ്റോപ്പിന് സമീപം കോൺഗ്രസ്സ് പ്രവർത്തകർ സ്ത്രീ സംരക്ഷണ സദസ്സ്  സംഘടിപ്പിച്ചു. പോയവാരം പ്രദേശത്തെ യുവതിക്കു നേരെ അതിക്രമം ഉണ്ടായ സാഹചര്യത്തിലാണ് ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചത്. 
രാവിലെ 11 മണിയോടെ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജ്യോതി ഗംഗാധരൻ സദസ്സ് ഉദ്ഘാടനം ചെയ്തു.  
സന്ധ്യമയങ്ങിയാൽ സ്ത്രീകൾക്ക് സുരക്ഷിതമായി ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണ് ഒളവണ്ണയിൽ  നിലവിലുള്ളത്  എന്ന് അവർ ആരോപിച്ചു.  യുവതിക്ക് നേരെയുണ്ടായ അക്രമണ സംഭവത്തിൽ പൊലീസ് കാര്യക്ഷമമായ അന്വേക്ഷണം 
നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വിനോദ്  മേക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.  ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് റാഷിദ് ചേരിപ്പാടം അദ്ധ്യക്ഷത വഹിച്ചു 
വിപിൻ ഒളവണ്ണ, പി കണ്ണൻ, കെ കെ മഹേഷ്, സുബൈർ കൈമ്പാലം, എൻ  മുരളീധരൻ, മണാൽ പ്രസീത്, ബിന്ദു സി വി അൻവർ C അഖിൽ ദാസ് K എന്നിവർ സംസാരിച്ചു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.  നിരവധിയായ സി സി ടി വി ദൃശ്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now