പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കേരളം സമ്പൂർണ്ണ പാലിയേറ്റിവ് കെയർ സംസ്ഥാനമാകും; മന്ത്രി റിയാസ്

കേരളം സമ്പൂർണ്ണ പാലിയേറ്റിവ് കെയർ സംസ്ഥാനമാകും; മന്ത്രി റിയാസ്

കോഴിക്കോട്

16 ജനുവരി 2024

കേരളം സമ്പൂർണപാലിയേറ്റീവ് കെയർ സംസ്ഥാനമായി അടുത്ത് തന്നെ മാറുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി വളണ്ടിയർമാരുടെ കോഴിക്കോട് ജില്ലാ തല സംഗമം ജനുവരി 15ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആർദ്രം മിഷൻ 2 വിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ സാന്ത്വന സുരക്ഷാ സംസ്ഥാനം എന്ന ലക്ഷ്യമിട്ട് പദ്ധതികൾ നടക്കുകയാണ്. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന ക്യാമ്പയിൻ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

സാന്ത്വന പരിചരണം ചികിത്സാ രീതിയോ ഇടപെടെലോ മാത്രമല്ല മനോഭാവം വർദിപ്പിക്കൽ കൂടിയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷനായി.

സുരക്ഷ പാലിയേറ്റിവ് കെയർ സൊസൈറ്റിക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സൗജന്യമായി നിർമ്മിച്ച സുരക്ഷ ഇ കെയർ സോഫ്റ്റ് വെയർ
യു എൽ സി സി എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം കെ ജയരാജിൽ നിന്നും സുരക്ഷ ഉപദേശക സമിതി ചെയർമാൻ പി മോഹനൻ മാസ്റ്റർ  ചടങ്ങിൽ ഏറ്റുവാങ്ങി.
മെഡിക്കൽ കോളേജ് സൈക്കാട്രി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ് മിഥുൻ മുഖ്യ പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്,
എ പ്രദീപ് കുമാർ , കാനത്തിൽ ജമീല എം എൽ എ, എം മെഹബൂബ്,
സുരക്ഷ ട്രഷറർ സന്നാഫ് പാലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now