പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പരിശോധാ ഫലം കിട്ടാൻ നീണ്ട കാത്തിരിപ്പ്; മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു..

പരിശോധാ ഫലം കിട്ടാൻ നീണ്ട കാത്തിരിപ്പ്; മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു..

കോഴിക്കോട്

17 ജനുവരി 2024

കോഴിക്കോട് മെഡിക്കൽകോളേജിലെ പാത്തോളജി വിഭാഗത്തിൽ നിന്നും  കാൻസർ പരിശോധനാ ഫലം യഥാസമയം ലഭിക്കുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ആശുപത്രി സൂപ്രണ്ടിന് നോട്ടീസയച്ചു.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസഥാനത്തിലാണ് കമ്മീഷൻ്റെ നടപടി. 

പാത്തോളജി വിഭാഗത്തിൽ നിന്ന് പരിശോധനാഫലം കിട്ടാൻ രണ്ടാഴ്ച കാത്തിരിക്കണമെന്നാണ് രോഗികളുടെ പരാതി. ചിലപ്പോൾ അതിലേറെയും വൈകാറുണ്ട്.  കാൻസറാണെന്ന് ഡോക്ടർക്ക് സംശയം തോന്നിയാലും പരിശോധനാഫലം ലഭിക്കാൻ വൈകുന്നത് ചികിത്സ വൈകുന്നരം കാരണമാകകയണ്. 

രോഗിയുടെ സങ്കടം കണ്ട് സാംപിൾ തിരികെ വാങ്ങി സ്വകാര്യ ലാബിൽ നൽകി പരിശോധിക്കാൻ ഡോക്ടർക്ക് നിർദ്ദേശിക്കേണ്ടി വരുന്ന സാഹചര്യമാണ് പാത്തോളജി വിഭാഗത്തിലുള്ളതെന്ന് രോഗികൾ പറയുന്നു. സാംപിൾ തിരികെ ചോദിച്ചാൽ കാണാനില്ലെന്നു പറയും. പരിശോധനകളുടെ എണ്ണം കൂടിയതാണ് പരിശോധനാഫലം വൈകാൻ കാരണമെന്ന് അധികൃതർ പറയുന്നു.

ഫെബ്രുവരി 20 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now