പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പിതാവിൻ്റെ മർദ്ദനമേറ്റ മകൻ മരിച്ചു..

പിതാവിൻ്റെ മർദ്ദനമേറ്റ മകൻ മരിച്ചു..
പാലാഴി
20 ജനുവരി 2024

പിതാവിൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു.
പാലാഴി പുഴമ്പുറത്ത് മീത്തൽ രഞ്ജിത്ത് 32 ആണ് മരിച്ചത്. 
                         (രഞ്ജിത്ത് 32)
ഡിസംബർ 24 ന് വൈകുന്നേരം 6.30 ഓടെയാണ് അച്ചൻ രാജേന്ദ്രനും (62) മകൻ രഞ്ജിത്തുമായി വാക്കേറ്റവും അടിപിടിയും ഉണ്ടായത്. രജ്ജിത്ത് സമീപത്തെ വീട്ടിലേക്ക് ഓടിയെങ്കിലും അച്ചൻ കല്ലുമായി അവിടെയെത്തി തലക്ക് ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഗുതുതരമായി പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.  സംഭവത്തിൽ അടുത്ത ദിവസം തന്നെ അറസ്റ്റിലായ പിതാവ് രാജേന്ദ്രനൽ ഇപ്പോഴും ജയിലിലാണ്. 
 
                  (രാജേന്ദ്രൻ 62)
പിതാവും മകനും പാലാഴി ഹൈലൈറ്റിന് സമീപം ഓട്ടോ ഓടിച്ചിരുന്നു. പിന്നീട് മകൻ ബസ്സിൽ ഡൈവർ പണിയിലായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now