പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പ്രാണപ്രതിഷ്ഠ; ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്..

പ്രാണപ്രതിഷ്ഠ; ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്..
പന്തീരാങ്കാവ്
22 ജനുവരി 2024

പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിൽ
അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠ യോടനുബന്ധിച്ച് നാമജപം സംഘടിപ്പിച്ചു.
21 ന് ഞായറാഴ്ച  മുഴുവൻ സമയവും നാമജപം നടത്തി. ക്ഷേത്രാങ്കണത്തിൽ ഇതിനായി വിപുലമായ സജ്ജീകരണങ്ങൾ നടത്തിയിരുന്നു.
 ചൊവ്വാഴ്ച പ്രാണപ്രതിഷ്ഠാ  ചടങ്ങുകൾ തൽസമയം കാണുവാൻ രണ്ട് വലിയ സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു.
 ചടങ്ങുകൾ അവസാനിക്കും വരെയും ക്ഷേത്രത്തിൽ ഭക്തർ നാമജപം തുടർന്നു. ആയിരത്തിലധികം ആളുകൾ  പ്രാണപ്രതിഷ്ഠ തത്സമയം കാണുവാനും നാമം ജപിക്കുവാനും ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 
1992 ലെ കർസേവയിൽ പങ്കെടുത്ത അശോകൻ പുത്തലത്തിനെ ചടങ്ങിൽ ആദരിച്ചു. ദേവസ്വം സെക്രട്ടറി ജനാർദ്ദനൻ ഷാൾ അണിയിച്ചു.
 മാതൃസമിതിയുടെ ഭജനയും നടന്നു. ക്ഷേത്രം പ്രസിഡണ്ട് സുധാകരൻ സെക്രട്ടറി സുനിൽ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിപുലമായ സൗകര്യങ്ങളോടെ ഭക്കർക്ക്
3 നേരവും അന്നദാനവും ഉണ്ടായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now