പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മിസ്സ് കോഴിക്കോട് ഒളവണ്ണക്കാരി ....

മിസ്സ് കോഴിക്കോട് ഒളവണ്ണക്കാരി ....
ഒളവണ്ണ
23 ജനുവരി 2024
ആദ്യ മത്സരത്തിൽ തന്നെ ബോഡി ബിൽഡിംഗിൽ  കവിതക്ക് ഒന്നാം സ്ഥാനം. കോഴിക്കോട് അത്ലറ്റ് ഫിസിക് അലയൻസ് സംഘടിച്ച കോഴിക്കോട് ജില്ലാതല മത്സരം 2024 ൽ ആണ് വനിതാ വിഭാഗത്തിൽ പി കവിത (37) ഒന്നാം സ്ഥാനം നേടിയത്.
ജനവരി 20 ന് അസ്പിൻ കോർട്ട് യാർഡിൽ ആണ് മത്സരം നടന്നത്. നർത്തകിയും നൃത്ത അധ്യാപികയുമായ  ഇവർ ആറ് മാസത്തെ മാത്രം പരിശീലനത്തിലൂടെയാണ് സ്വപ്നം സാക്ഷാൽകരിച്ചത്. 
കുന്നത്ത് പാലം വാലിക്കൽ വീട്ടിൽ നിധീഷിൻ്റെ ഭാര്യയും  രണ്ട് കുട്ടികളുടെ അമ്മയുമാണ് കവിത.
 നിധീഷ് വർഷങ്ങളായി ജിമ്മിൽ പരിശീലനം നടത്തി വരുന്നുണ്ട്. ഭർത്താവിൻ്റെ താല്പര്യം കൊണ്ടാണ് ഈ രംഗത്തേക്ക് വന്നതെന്ന് കവിത പറഞ്ഞു.
പുത്തൂർമഠം പെരിശ്ശേരി മീത്തൽ വേലായുധൻ, കാർത്തി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ് കവിത.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now