പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വേങ്ങേരി ജംഗ്ഷൻ അടക്കുന്നു ...

വേങ്ങേരി ജംഗ്ഷൻ അടക്കുന്നു ...

വേങ്ങേരി

24 ജനുവരി 2024

ദേശിയ പാത 66 റോഡ് വികസന പ്രവർത്തി നടക്കുന്നതിനാൽ വേങ്ങരിയിൽ വ്യാഴാഴ്ച മുതൽ ഗതാഗത നിയന്ത്രണം. വേങ്ങേരി ജംഗ്ഷനിൽ വെഹിക്കിൾ ഓവർ പാസ് നിർണമ്മാണവുമായി ബന്ധപ്പെട്ടാണ് പുതിയ നിയന്ത്രണങ്ങൾ. കോഴിക്കോട് ബാലുശ്ശേരി റോഡിലെ വേങ്ങേരി ജംക്ഷൻ നാളെ (25.01.2024) മുതൽ അടച്ചിടും.

താഴെ പറയുന്ന വിധം ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കുമെന്ന് സിറ്റി ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസൺ അറിയിച്ചു.

1. കോഴിക്കോട്ടു നിന്നു. കക്കോടി, ബാലുശ്ശേരി, നരിക്കുനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കരിക്കാകളം, കൃഷ്ണൻ നായർ റോഡ്, മാളിക്കടവ്, തണ്ണീർ പന്തൽ വഴി പോകേണ്ടതാണ്.

2. കക്കോടി, ബാലുശ്ശേരി, നരിക്കുനി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർപന്തൽ, മാവിളിക്കടവ് വഴി വലത്തോട്ട് തിരിഞ്ഞ് NAYARA പെട്രോൾ പമ്പിനു സമീപത്തു കൂടി ബൈപ്പാസിൽ പ്രവേശിച്ച് സർവ്വീസ് റോഡ് വഴി വേങ്ങേരി ജംഗ്ഷനിൽ എത്തി തടമ്പാട്ട് താഴം വഴി പോകേണ്ടതാണ്.

3. ബാലുശ്ശേരി, നരിക്കുനി ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങൾ മൂട്ടോളി, ചാലിൽ താഴം, പറമ്പിൽ ബസാർ, തടമ്പാട്ട്’ താഴം വഴി പോകേണ്ടതും ചെറിയ വാഹനങ്ങൾ കോഴിക്കോട് നിന്ന് തിരിച്ച് പോകുമ്പോഴും ഇതേ വഴി ഉപയോഗപ്പെടുത്തേണ്ടണ്ടതാണ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now