പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മഹായാഗത്തിനൊരുങ്ങി പന്തീരാങ്കാവ്

മഹായാഗത്തിനൊരുങ്ങി പന്തീരാങ്കാവ്
പന്തീരാങ്കാവ്
25 ജനുവരി 2024

പന്തീരങ്കാവിൽ യാഗശാല ഒരുങ്ങി. പന്തീരങ്കാവ് ശ്രീ മാതാ ആസ്ഥാൻ സംഘടിപ്പിക്കുന്ന മഹാലക്ഷ്മി മഹായാഗത്തിനുള്ള യാഗശാലയാണ് പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം തയ്യാറായത്. 
ജനു'വരി 26 ന്‌ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ മൂകാംബിക ക്ഷേത്രം അർച്ചകർ പരമേശ്വര അഡിഗയും സുബ്രഹ്മണ്യ അഡിഗയും ഭദ്രദീപം തെളിയിക്കുന്നതോടെ യാഗം തുടങ്ങും. യോഗി ചിന്നജിയാണ് മുഖ്യ ആചാര്യൻ. കുനിയമ്പലത്ത് രാജൻ തന്ത്രികൾ മുഖ്യ കാർമികത്വം വഹിക്കും. യാഗവേദിയിൽ പ്രമുഖ സാദകരെ ആദരിക്കമെന്നും കൂടാതെ പൂർണാഹൂതിയും ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.

നാടിൻ്റെ സമ്പദ് സമൃദ്ധിയും ഐശ്വര്യവും മഹാലക്ഷ്മിയുടെ അനുഗ്രഹവും ലക്ഷ്യമാക്കിയാണ് യാഗം നടത്തുന്നതെന്ന് ശ്രീ മാതാ ആസ്ഥാൻ ഭാരവാഹികൾ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now