പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വന്യമൃഗശല്യം; കർഷക കോൺഗ്രസ് ഡി എഫ്ഒ യുമായി ചർച്ച നടത്തി .

വന്യമൃഗശല്യം; കർഷക കോൺഗ്രസ് ഡി എഫ്ഒ യുമായി ചർച്ച നടത്തി .
കോഴിക്കോട്
11 ജനുവരി 2024
ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം വേണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ട് ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറുമായി ചർച്ച നടത്തി.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, താമരശ്ശേരി ഡിവിഷനുകളിൽ റെയിഞ്ച് ഓഫീസർമാരെ നിയമിക്കുക, കടുവയുടെ സാന്നിദ്ധ്യം ഉണ്ടായ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുക, ഉദ്യോഗസ്ഥർക്ക് ആവശ്യമായ വാഹനങ്ങൾ നൽകുക, ഒഴിഞ്ഞുകിടക്കുന്ന ബീറ്റ് ഓഫീസ് തസ്തികകളിൽ നിയമനം നടത്തുക, ആർ ആർ ടി ടീമിനെ വിപുലീകരിക്കുക,
വിദഗ്ധ പരിശീലനം ലഭിച്ചവരെ ടീമിൽ ഉൾപ്പെടുത്തുക, ഉന്നതാധികാരികളുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘം മുന്നോട്ട് വച്ചത്.
കർഷക സംഘം ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് ബിജു കണ്ണന്നറ, സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, അസ്ലംലം കടമേരി തുടങ്ങിയവരാണ് ചർച്ചക്ക് എത്തിയത്‌.
വന്യമൃഗശല്യത്തിന് പരിഹാരമായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now