പന്തീരാങ്കാവ്
31 ജനുവരി 2024
സാമൂഹിക അവജ്ഞ അവസാനിപ്പിക്കാം, മാന്യത കൈവരിക്കാം എന്ന സന്ദേശവുമായി കുഷ്ഠരോഗ പക്ഷാചരണ പരിപാടി ആരംഭിച്ചു. ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഷ്ഠ രോഗ പക്ഷാചരണം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ റംല പുത്തലത്ത് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ കെ.എം.ദീപ, ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പനോട്ട് എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും ചടങ്ങിൽ പങ്കെടുത്തു.
എല്ലാവരും ചേർന്ന് പക്ഷാചരണ പ്രതിജ്ഞയെടുത്തു.
കുഷ്ഠരോഗ പക്ഷാചരണത്തിൻ്റെ ഭാഗമായി സ്കൂളുകൾ, അങ്കണവാടികൾ ക്ലബ്ബുകൾ റസിഡൻ്റ്സ് അസോസിയേഷനുകൾ സംഘടനകൾ എന്നിവയുമായി സഹകരിച്ച് ബോധവത്കരണ ക്ലാസ്സുകളും രോഗ നിർണയ ക്യാമ്പുകളും ഉൾപ്പെടെ നിരവധിയായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ