പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാവിലെ തിറയുത്സവം കൂടാം...

കാവിലെ തിറയുത്സവം കൂടാം...
പയ്യടി മീത്തൽ
05 ജനുവരി 2024
പയ്യടിമേത്തൽ ശ്രീ.കുപ്പേരി കരുമകൻ കാവിലെ തിറയുത്സവം 2024 ജനുവരി 6 ശനിയാഴ്ചയാണ് നടക്കുന്നത്. വർഷങ്ങളുടെ ചരിത്രമുള്ള ഈ കാവിലെ ഉത്സവം ഗ്രാമത്തിൻ്റെ ഉത്സവം തന്നെയാണ്. ആയിരങ്ങൾ പങ്കുകൊള്ളുന്ന തിറയുത്സവം ശനിയാഴ്ച പുലർച്ചെ ആരംഭിച്ച് ഞായറാഴ്ച രാവിലെ 10 മണിയോടെ കൊടിയിറങ്ങും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ 5 മണിക്ക് നടക്കുന്ന ഗണപതി ഹോമത്തോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. തുടർന്ന് പ്രഭാത പൂജയാണ്. രാവിലെ 10 മണിയോടെ കാവു തീണ്ടൽ.10.30ന് കാവുണർത്തൽ. തുടർന്ന് വെള്ളാട്ട് ആരംഭിക്കും.11.30 ന് കരുമകൻ വെള്ളാട്ട് തുടങ്ങും.12.30 ന്  അന്നദാനം ആരംഭിക്കും. ഉച്ചക്ക് ശേഷം വെള്ളാട്ടങ്ങൾ തിമർത്താടും. 2.30 നാണ്  മൂർത്തി വെള്ളാട്ട് ആരംഭിക്കുക. 
3.30 ന് നാഗകാളി വെള്ളാട്ടും 4.30 ന് കരിംകുട്ടി വെള്ളാട്ടും അവതരിപ്പിക്കും. സന്ധ്യക്ക് 6 മണിക്ക് കുടുംബ താലപ്പൊലിയും ധർമ്മദൈവം തിറയുമാണ് നടക്കുക. 7.30 ഓടെ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ആഘോഷ വരവ് തുടങ്ങും. രാത്രി 8 ക്ക്  തിറകളിറങ്ങും. ആദ്യം മൂർത്തി തിറയാണ്. 10.30 ഓടെ തുടങ്ങുന്ന നാഗകാളി തിറക്ക് ശേഷം അല്പം വിശ്രമം. രാത്രി 12 മണിയോടെ തന്നെ
ഞായറാഴ്ച പരിപാടികൾ തുടങ്ങും.
12 മണിക്ക് മേളപ്പെരുക്കത്തിൻ്റെ തായമ്പകയാണ്. പുലർച്ചെ 3.30 നാണ് പ്രസിദ്ധമായ കരിംകുട്ടി തിറ. 4.30 ന് എറോക്കളിയാണ്. 5 മണിക്ക് കരുമകൻ തിറ കാണാം. രാവിലെ 7 മണിക്ക് അഞ്ചടിയും ചാന്ത് തിറയും. 8 മണിക്ക് നടക്കുന്ന തിറ കുടികൂട്ടലോടെ  ഉത്സവത്തിന് സമാപനമാകും. 
ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
എത്താൻ മറക്കരുത്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now