പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചങ്ങാതിക്കൂട്ടം ഒത്തുചേർന്നു..

ചങ്ങാതിക്കൂട്ടം ഒത്തുചേർന്നു..
പന്തീരാങ്കാവ്
29 ജനുവരി 2024
പന്തീരാങ്കാവ് ഹൈസ്ക്കൂൾ 1978 SSLC ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "ചങ്ങാതികൂട്ടം 78"  ഒത്തു ചേർന്നു. ജനുവരി 26 ന് പന്തീരാങ്കാവ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച കൂടിച്ചേരൻ മുൻ പ്രധാന അദ്ധ്യാപകൻ  ഉണ്ണി രാഘവ കുറുപ്പ് ഉത്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ.പി. പ്രകാശൻ, അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം. എസ്. മൂസ്സത് റിപ്പോർട്ട് അവതരിപ്പിച്ചു.മുഖ്യാതിഥികളായ, ഹെഡ്മാസ്റ്റർ,  സുനിൽകുമാറും, പ്രിൻസിപ്പൽ നിർമ്മലും സംസാരിച്ചു.
മുൻ അദ്ധ്യാപകരായ സൗദാമിനി, നാണു കുറുപ്പ് ,മാത്യു, റോസമ്മ, മുൻ ജീവനക്കാരായ ശശിധരൻ, ഭരതൻ എന്നിവർ സംസാരിച്ചു.
മുൻ അദ്ധ്യാപകരെയും മുൻ സ്കൂൾ ജീവനക്കാരെയും ചടങ്ങിൽ  ആദരിച്ചു.
ജോ. സെക്രട്ടറി ജാൻസി സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു. പിന്നീട് കൂട്ടായ്മ അംഗങ്ങളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now