ഒളവണ്ണ
23 ജനുവരി 2024
മുരുകനാട് ശ്രീ സുബ്രഹ്മണ്യ മഹാക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും.
ഏഴു ദിവസം നീളുന്ന ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് നടത്തിയ ശുദ്ധി ക്രിയകളോടെ തുടക്കമായി.തുടർന്ന് പ്രസാദ ശുദ്ധി, അസ്ത്രകലശം, രക്ഷോഭ
ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തുബലി, വാസ്തു കലശാഭിഷേകം, അത്താഴ പൂജ
എന്നിവയും നടന്നു.
ചൊവ്വാഴ്ചയാണ് കൊടിയേറ്റം നടക്കുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി വിവിധ കലാപരിപാടികളും ക്ഷേത്രത്തിൽ നടക്കും.
ക്ഷേത്രം തന്ത്രി കക്കാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലാണ് ഉത്സവം നടക്കുന്നത്.