പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജോലിക്കിടെ തലക്ക് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു.

ജോലിക്കിടെ തലക്ക് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു.
പന്തീരാങ്കാവ്
18 ജനുവരി 2024

കാറ്റ് നിറക്കുന്നതിടെ ഡിസ്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റ അതിഥി തൊഴിലാളി മരണത്തിന് കീഴടങ്ങി.  വെസ്റ്റ് ബംഗാൾ സ്വദേശിയായ തജാമുൽ ഹക്ക് (18) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരണപ്പെട്ടത്. 
 (ആധാർ കാർഡിൽ നിന്നുള്ള ചിത്രം)

വെസ്റ്റ്പന്തീരാങ്കാവിലെ കെ വി ആർ ടയർസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവെ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. തലക്കായിരുന്നു പരിക്കേറ്റത്. ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു.
അപകട വാർത്തയറിഞ്ഞ്  കോഴിക്കോട്ടേക്ക് പുറപ്പെട്ട ബന്ധുക്കൾ കോഴിക്കോട്  എത്തും മുമ്പേ ഇന്ന് രാത്രിയോടെ ഹക്ക് മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now