Header Ads Widget

Responsive Advertisement
ഇരിങ്ങല്ലൂർ
18 ഫെബ്രുവരി

മാത്തറ ഇരിങ്ങല്ലൂർ റോഡിൽ സ്ഥാപിച്ച
 ഒ എഫ് സി കേബിൾ ബോക്സ് മരണക്കെണിയായി.
 CRF ഫണ്ട് ഉപയോഗിച്ച് കോടികൾ ചിലവിട്ട് റോഡ് നവീകരണം കഴിഞ്ഞ ഉടനെയാണ് ഇരുമ്പ് നിർമ്മിക പെട്ടികൾ റോഡിൽ സ്ഥാപിച്ചത്. ഈ റോഡിൽ സ്ഥാപിച്ച ഇത്തരത്തിലുള്ള പല ബോക്സുകളും റോഡിൻ്റെ പ്രതലത്തിൽ നിന്നും ഉയർന്നും താഴ്ന്നും നിൽക്കുന്നവയാണ്. ഇവയുടെ മൂർച്ചയേറിയ ഇരുമ്പു ഭാഗങ്ങൾ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. 
പത്രവാർത്തകളെ തുടർന്ന് റിപ്പയർ ചെയ്ത് നിർത്തിയ ബോക്സ് ആണ് ഇപ്പോൾ മരണക്കെണി ആയത്. മാത്തറ ഇരിങ്ങല്ലൂർ റോഡിൽ എളവന പിടിക ബസ്റ്റ് സ്റ്റോപ്പിൽ സമീപമുള്ള ബോക്സാണ് പൂർണമായും തകർന്നത്. ഭാരവാഹനം കയറിയതോടെയാണ് ബോക്സ് തകർന്നത്. തകർന്ന ബോക്സിനു സമീപം
നാട്ടുകാർ അപകടസൂചനക്കായി കല്ലും ബോർഡുകളും മരച്ചില്ലകളും വച്ചിട്ടുണ്ട്. എന്നാൽ റോഡിൽ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ ഒരാഴ്ചയായിട്ടും നിഷ്ക്രിയരായി തുടരുകയാണ്.
 പൂർണ്ണമായും റോഡിൽ തന്നെ സ്ഥാപിച്ച
വാഹനങ്ങൾ കയറിയാൽ തകരുന്നതും മറ്റ് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതുമായ  ഇത്തരം നിർമ്മിതികൾ നടത്തിയവർക്ക് എതിരെയും അനുമതി നൽകിയവർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോഴിക്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന
ഫോർ ദ പബ്ലിക് സംഘടനയുടെ പ്രസിഡണ്ട് രമേഷ് ബാബു അയനിക്കാട്ട് പറഞ്ഞു.

Post a Comment