ഒളവണ്ണ
24 ഫെബ്രുവരി 2024
ഒളവണ്ണയിലെ സജീവ സി.പി.എം പ്രവർത്തകയും ഒളവണ്ണ ചുങ്കം സി പി എം ബ്രാഞ്ച് മെമ്പറും, മഹിളാ ഫെഡറേഷൻ്റെ മേഖല കമ്മറ്റി മെമ്പറുമായ പനക്കൽ റീന ബിജെ പി യിൽ ചേർന്നു. പന്തീരാങ്കാവ് അടൽ ജി ഭവനിൽ ചേർന്ന സ്വീകരണ പരിപാടിയിയിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ: വി കെ സജീവൻ പി.റീനയെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി കെ.ഗണേഷ്, മണ്ഡലം ജന:സെക്രട്ടറിമാരായ പവിത്രൻ പനിക്കൽ, ആർ. മഞ്ജുനാഥ്, എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡണ്ട് കെ.ടി സേതുമാധവൻ, പന്തീരാങ്കാവ് എരിയ പ്രസിഡണ്ട് ഡി.എം ചിത്രാകരൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.രാജി പയ്യടിമേത്തൽ, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് വിബീഷ് പാലാഴി, എസ് സി മോർച്ച മണ്ഡലം പ്രസിഡണ്ട് മധു ഒടുംബ്ര, കർഷക മോർച്ച മണ്ഡലം സെക്രട്ടറി മഹേഷ് ഒളവണ്ണ, ബൂത്ത് പ്രസിഡണ്ട് ചന്ദ്രഹാസൻ മണക്കടവ്, ഷാജു ഒളവണ്ണ എന്നിവർ പങ്കെടുത്തു.