കോഴിക്കോട്
25 ഫെബ്രുവരി 2024
പ്രദേശത്തെ ഒരു വൃക്കരോഗിയുടെ ചികിത്സാ സഹായത്തിനായി പന്തീരങ്കാവിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ചലഞ്ചുമായി സഹകരിച്ചവരുടെ വീടുകളിൽ ബിരിയാണി എത്തിച്ചു നൽകുന്ന പ്രവർത്തിയിലായിരുന്നു ശ്രീജിത്ത്. ഇതിനിടെയാണ് കുഴഞ്ഞ് വീണതും മരണപ്പെട്ടതും.
പരേതരായ മൂലപ്പറമ്പിൽ പി എൻ ഭാസ്കരൻനായർ, ആന്തേരി രാധാദേവി എന്നിവരുടെ മകനായ ശ്രീജിത്ത് ആന്തേരി കേരള വാട്ടർ അതോറിറ്റി തിരൂരങ്ങാടി സ്കകഷനിൽ ജീവനക്കാരനായിരുന്നു.
സന്ധ്യ (എക്സൽ പ്രോജക്ട് സൊലൂഷൻ) ആണ് ഭാര്യ. സൂര്യജിത്ത്, ശ്രീനന്ദ എന്നിവർ മക്കളാണ്.