പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എലിപ്പനി പ്രതിരോധ പ്രവർത്തനം തുടങ്ങി ..

എലിപ്പനി പ്രതിരോധ പ്രവർത്തനം തുടങ്ങി ..
പന്തീരാങ്കാവ്
08 ഫെബ്രുവരി 2024
സമ്പൂർണ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പുതിയ പദ്ധതിയൊരുക്കി ഒളവണ്ണ ഗ്രാമപഞ്ചായത്ത്. പോയ വർഷങ്ങളിൽ എലിപ്പനി രോഗികളുടെ എണ്ണവും മരണവും വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ പ്രവർത്തനം.  എല്ലാ വീടുകളിലും എലിക്കെണി ഉപയോഗിച്ച് എലി ശല്യം കുറക്കാനാണ് പദ്ധതി തുടങ്ങിയത്.
ഒപ്പം തന്നെ എലിപ്പനിയെ പ്രതിരോധിക്കേണ്ട അവശ്യകത ജനങ്ങളിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
 (ഇരുമ്പു നിർമ്മിതമായ എലിക്കെണി )
ഇതിൻ്റെ ഭാഗമായി ഒളവണ്ണ പൊതുജന ആരോഗ്യ കേന്ദ്രത്തിൽ സംഘടിപിച്ച ചടങ്ങിൽ എലിക്കെണികൾ വിതരണം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി.സെയ്ദാലി വിതരണം ഉത്ഘാടനം ചെയ്തു.
 ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി, വൈസ് പ്രസിഡൻ്റ് എൻ.ജയപ്രശാന്ത്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബാബുരാജ്, മെഡിക്കൽ ഓഫീസർ കെ.എം.ദീപ, ഡോ: സ്നേഹ യു.ആർ, ഹെൽത്ത് സൂപ്പർവൈസർ അനിൽ കുമാർ,
ഹെൽത്ത് ഇൻസ്പക്ടർ ഷൈനി പനോട്ട് തുടങ്ങിയവർ സംസാരിച്ചു.
ആശാ പ്രവർത്തകരും എഡിഎസ്, സി ഡി എസ് പ്രവർത്തകരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങൾ വഴി എഡിഎസ്സ് പ്രവർത്തകർക്കാണ്  എലിക്കെണികൾ കൈമാറുന്നത്. 

ഒരു വാർഡിലേക്ക് 8 എലിക്കെണികൾ ആണ് ലഭ്യമാക്കുന്നത്.  കുടുബശ്രീകളുടെ സഹകരണത്തോടെ എലിക്കെണികൾ എല്ലാ വീടുകളിലും എത്തിക്കുകയും പിടിക്കുന്ന എലികളുടെ എണ്ണം രേഖപ്പെടുത്തി റിപ്പോർട്ട് ചെയ്യേണ്ടതായ ചുമതലയും എഡി എസ്സിന് നൽകിയിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now