Header Ads Widget

Responsive Advertisement
കോഴിക്കോട്
29 ഫെബ്രുവരി 2024

കർമ്മനിരതരാകാൻ കോഴിക്കോടിൻ്റെ ദുരന്തനിവാരണ സേന തയ്യാർ. 
ദുരന്തമുഖങ്ങളിൽ സേവനം നടത്തുവാൻ നിരവധിയായ പരിശീലനങ്ങൾ ലഭിച്ച വളണ്ടിയർമാർ ഇനി കർമ്മ പഥത്തിലുണ്ടാവും. തീപിടുത്തം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, റോഡപകടം തുടങ്ങി വിവിധങ്ങളായ അപകട സാഹചര്യങ്ങളിൽ സർക്കാർ സേനകൾക്കൊപ്പം ഇനി ഇവരും പ്രവർത്തിക്കും. 
ഫെബ്രുവരി 28 ന് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പരീശീലനം പൂർത്തിയാക്കിയ 140 സേനാംഗങ്ങളെ എ.സി.പി ജോൺസൺ,
ഡെപ്യൂട്ടി കളക്ടർ ( ദുരന്തനിവാരണം ) എസ് സജീത് എന്നിവർ ചേർന്ന് നാടിന് സമർപ്പിച്ചു. ഡെപ്യുട്ടി കളക്ടർ എസ് സജിദ് പ്രതിജ്ഞ ചൊല്ലി നൽകുകയും വളണ്ടിയർമാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 
ടി.ഡി.ആർ എഫ് കോഴിക്കോട് ജില്ലാ കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മഠത്തിൽ അബ്ദുൽ അസീസ് പതാക ഏറ്റുവാങ്ങി.
ചടങ്ങിൽ ടി‌ഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് അധ്യക്ഷത വഹിച്ചു. സേനയുടെ ഫൗണ്ടറും ചീഫ് കോഡിനേറ്ററുമായ  ഉമറലിശിഹാബിനെ അഡീഷണൽ പോലീസ് സുപ്രണ്ടും ടി.ഡി.ആർ.എഫ് രക്ഷാധികാരിയുമായ കെ അഷ്റഫ് ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ഷവലിയാർ സി.ഇ ചാക്കുണ്ണി, ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് വിനീഷ് വിദ്യാധരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം, റെയിൽവേ ജനമൈത്രീ പോലീസ് ഓഫീസർ സുമി, കുന്ദമംഗലം പഞ്ചായത്ത്‌ മെമ്പർ  സമീറ, റിട്ട. സുബൈദാർ മേജർ  വീരാൻകുട്ടി, ട്രൈനർ മുഹമ്മദ്‌ മുണ്ടമ്പ്ര, അൽജമാൽ നാസർ, സലീം കൊമ്മേരി, ആഷിക് താനൂർ, മുനീർ പരപ്പനങ്ങാടി, ലത്തീഫ് ചേലേമ്പ്ര, മുഹമ്മദ് കുട്ടി പുളിക്കൽ, ഹാരിസ്, സലിം കൊമ്മേരി, നൗഷാദ് നല്ലളം , മിർഷാദ് ഒളവണ്ണ, തുടങ്ങിയവർ സംസാരിച്ചു.
സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് ഇവയുടെ പ്രവർത്തനം.
മലപ്പുറം ജില്ലയിൽ 2019 മുതൽ തന്നെ ഇവർ കർമ്മരംഗത്തുണ്ട്. കരിപ്പൂർ വിമാന അപകടത്തിലും പിന്നീട് കോവിഡ്, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളും ദുരന്തനിവാരണ സേനാംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്.

Post a Comment