പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മൊബൈലും പണവും കവർന്നവർ ജയിലിലായി..

മൊബൈലും പണവും കവർന്നവർ ജയിലിലായി..
കോഴിക്കോട്
29 ഫെബ്രുവരി 2024

കോഴിക്കോട്  സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപം ഇടറോഡിൽ വിദ്യാർത്ഥിയെ തടഞ്ഞുവെച്ച് മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത പ്രതികളെ കസബ പോലീസും ടൗൺ അസ്സി: കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അറസ്റ്റ ചെയതു.
പയ്യാനക്കൽ ചാമുണ്ഡി വളപ്പ് സ്വദേശി പുളിക്കൽ തൊടി മുഹമ്മദ് സംഷീർ  (21)എന്ന അച്ചാർ , 
അരക്കിണർ തായാർ നിലംപറമ്പ് മുഹമ്മദ് ഷാമിൽ (22),
നടക്കാവ് തോപ്പയിൽ മുഹമ്മദ് ഷാനിദ് (20) വയസ്സ്,
 പുതിയങ്ങാടി നടുവിലകം വീട്ടീൽ ജംഷാദ് (20)  എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞ ഞായറാഴചയാണ്  കമ്മീഷണർ ഓഫീസിന് എതിർവശം ഉള്ള റോഡിലൂടെ നടന്നു പോകുകയായിരുന്ന C A വിദ്യാർത്ഥിയായ വയനാട് മുട്ടിൽ സ്വദേശിയെ  അക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നത്. സമീപ സ്ഥലങ്ങളിലെ നിരവധി cctv ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളായ മുഹമ്മദ് സംഷീർ ,മുഹമ്മദ് ഷാമിൽ ,ജംഷാദ് എന്നിവർക കോഴിക്കോട് സിറ്റിയിൽ വിവിധ സറ്റേഷനുകളിൽ മോഷണം. കൊലപാതകം. മയക്കുമരുന്ന് കേസ്സുകളിൽ പ്രതികളാണ്. പ്രതികൾ കവർച്ച ചെയ്ത മുതലുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർ കുടുതൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കസബ ഇൻസ്പെക്ടർ രാജേഷ് മരങ്കലത്ത്, സബ്ബ് ഇൻസപെക്ടർ ജഗ് മോഹൻദത്തൻ, എ എസ് ഐ സുരേഷ് ബാബു ,സിനിയർ സിപിഒ സജേഷ് കുമാർ പി, സിപിഒ സുബിനി, ഹോം ഗാർഡ് രാജീവൻ സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം.സുജിത്ത് സി.കെ സൈബർ സെല്ലിലെ സ്കൈലേഷ്കുമാർ ,സുജിത്ത് ,പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയതു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now