പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മന്ത്രി ഇരിങ്ങല്ലൂരിൽ; ബഡ്സ് സ്കൂളിന് തറക്കല്ലിട്ടു ..

ഇരിങ്ങല്ലൂർ
17 ഫെബ്രുവരി 2024

ഒളവണ്ണ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ കെട്ടിടത്തിൻ്റെ തറക്കല്ലിടലും പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറി കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തി
ഉത്ഘാടനവും മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. 
ഇരിങ്ങല്ലൂരിൽ നാലാഞ്ചിറ താഴത്ത് സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ റഹീം എം എൽ എ മുഖ്യാതിഥിയായി.
ഇന്ന് രാവിലെ 9.30 ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.മാടേനി കാവിന് സമീപമായി വാങ്ങിയ 47 സെൻ്റ് സ്ഥലത്താണ്  ബഡ്സ് സ്കൂൾ നിർമ്മിക്കുന്നത്. ഒന്നര കോടി ചിലവിൽ ആധുനിക സൗകര്യങ്ങളൊടെ നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മമാണ് ഇന്ന് നടന്നത്. നിലവിൽ സ്വകാര്യ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 
അടിയന്തിരമായി കെട്ടിടം പണി പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഹോമിയോ ഡിസ്പൻസറി കെട്ടിടം മാത്തറയിലെ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന് അകത്ത് തന്നെയാണ് നിർമ്മിക്കുന്നത്. ഒരു മഴ പെയ്താൽ വെള്ളം കയറിയിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്.75 ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പ്രവൃത്തിക്കായി വകയിരുത്തിയത്. ഗ്രാമ പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധിയിൽ പെടുത്തിയാണ് കെട്ടിട നിർമ്മാണങ്ങൾ നടത്തുന്നത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് എൻ ജയപ്രശാന്ത്, ബ്ലോക്ക് വൈസ് പ്രസിഡൻറ് എപി സെയ്താലി, രവി പറശ്ശേരി തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now