പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എസ് ഡി പി ഐ വാഹന പ്രചാരണ ജാഥക്ക് കമ്പിളിപ്പറമ്പിൽ ഉജ്വല സമാപനം

എസ് ഡി പി ഐ വാഹന പ്രചാരണ ജാഥക്ക് കമ്പിളിപ്പറമ്പിൽ ഉജ്വല സമാപനം


ഒളവണ്ണ
17 ഫെബ്രുവരി 2024

എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ്‌ മുവാറ്റുപുഴ അഷറഫ് മൗലവി നടത്തുന്ന "രാജ്യത്തിന്റെ വീണ്ടെടുപ്പിന് ജനമുന്നേറ്റ യാത്ര" യുടെ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മറ്റി നടത്തിയ വാഹന പ്രചാരണ ജാഥക്ക് കമ്പിളിപ്പറമ്പിൽ വൻ സ്വീകരണം നൽകി. കുന്ദമംഗലത്ത് നിന്ന് ആരംഭിച്ച ജാഥ ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പിൽ ആണ് സമാപിച്ചത്.
കാരന്തൂരിൽ നിന്നും രാവിലെ എട്ടുമണിക്ക് ജില്ല വൈസ് പ്രസിഡന്റ്‌ വാഹിദ് ചെറുവറ്റ ജാഥ ക്യാപ്റ്റനും എസ് ഡി പി ഐ ജില്ല സെക്രട്ടറിയുമായ റഹ്മത്ത് നെല്ലൂളിക്ക് പാർട്ടി പതാക കൈമാറിയാണ് ജാഥക്ക് തുടങ്ങിയത്.
വാഹനജാഥ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി 9 മണിയോടു കൂടിയാണ് കമ്പിളിപ്പറമ്പ് അങ്ങാടിയിൽ ബഹുജന റാലിയോടെ സമാപിച്ചത്. സമാപന പൊതുയോഗം ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. 
നവാസ് കണ്ണാടി വിഷയവതരണം നടത്തി. ജാഥ ക്യാപ്റ്റൻ റഹ്മത്ത് നെല്ലൂളി വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് നന്ദി പറഞ്ഞു. വൈസ് ക്യാപ്റ്റനും മണ്ഡലം പ്രസിഡണ്ടുമായ റഷീദ് പി, ജാഥ ഡയറക്ടർ സുലൈഖ മാവൂർ, കോർഡിനേറ്ററും  മണ്ഡലം സെക്രട്ടറിയുമായ ഹനീഫ പാലാഴി, എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ഹുസൈൻ ഇരിങ്ങല്ലൂർ, കമ്പിളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡൻ്റ് റഈസ് വിപി എന്നിവർ സമാപന പൊതുയോഗത്തിൽ സംസാരിച്ചു. 
പഞ്ചായത്തുകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഹുസൈൻ മണക്കടവ്, ഡോക്ടർ മുഹമ്മദ് അഹ്മദ് നദ്‌വി, അശ്റഫ് കുട്ടിമോൻ, സിദ്ധീഖ് കരുവംപൊയിൽ,    റഷീദ് കെ പി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now