പന്തീരാങ്കാവ്
04 ഫെബ്രുവരി 2023
ഒരു പ്രദേശത്തെ അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ഒരു നൂറ്റാണ്ട് പിന്നിടുന്ന കൈലമഠം എ എം എൽ പി സ്കൂൾ നൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. പ്രമുഖ ഫോക് ലോർ കലാകാരൻ സന്ദീപ് സത്യൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ സുജിത്ത് കഞ്ഞോളി.എ ഷീന. വാർഡ് മെമ്പർ ഇ എം വിനോദ്. മാനേജർ MM സൈതലവി മാസ്റ്റർ. കോഴിക്കോട് ജില്ലാ വിദ്യഭ്യാസ ഓഫിസർ ഷാദിയ ബാനു,മൈനോരിറ്റി എഡ്യൂക്കേഷൻ ഇൻസ്‌പെക്ടർ ടി ഫൈസൽ, ഹെഡ് മിസ്ട്രെസ് എം സാജിത.കെ എൻ എ കോയ. സി സഹീറുദ്ദീൻ. ടി കെ മുഹമ്മദ് റിയാസ്.എൻ ഷിജു. എന്നിവർ സംസാരിച്ചു.